Hot Posts

6/recent/ticker-posts

10 വയസ്സുകാരൻ്റെ അന്നനാളത്തിൽ സേഫ്റ്റി പിൻ കുടുങ്ങി

പ്രതീകാത്മക ചിത്രം

കളിച്ചുകൊണ്ടിരിക്കെ കുമരകം സ്വദേശിയായ 10 വയസ്സുകാരൻ്റെ അന്നനാളത്തിൽ സേഫ്റ്റി പിൻ കുടുങ്ങി. കളിക്കിടയിൽ കുട്ടി അബദ്ധത്തിൽ സേഫ്റ്റി പിൻ വിഴുങ്ങുകയായിരുന്നു.


സേഫ്റ്റി പിൻ കാണാതായതിനെ തുടർന്ന് കളി സ്ഥലം മുഴുവൻ പരതിയിട്ടും അത് കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ കുട്ടിയോടു രക്ഷകർത്താക്കൾ ചോദിച്ചപ്പോൾ പിൻ അടച്ച് വായിൽ കടിച്ചു പിടിച്ചെന്നും പിന്നീട് കാണാതായി എന്നുമായിരുന്നു കുട്ടി പറഞ്ഞത്. 


സംശയം തോന്നിയ രക്ഷകർത്താക്കൾ കുട്ടിയെ കുമരകം എസ്.എച്ച്.എം സി .യിൽ എത്തിച്ചു. തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് സേഫ്റ്റിപിൻ കുട്ടിയുടെ അന്നനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്.


ഉടൻ തന്നെ കുട്ടിയെ കോട്ടയത്തെ മറ്റാെരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോൾ ആശുപത്രി നിരീക്ഷണത്തിലാണ്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും