Hot Posts

6/recent/ticker-posts

ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍


അയർക്കുന്നം: കോട്ടയം അയര്‍ക്കുന്നത്ത് ഭാര്യയെയും ഭര്‍ത്താവിനെയും ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തൂർപറമ്പിൽ സുനിൽകുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്.


ഞായറാഴ്ച രാത്രി 8ന് ആണു സംഭവമെന്നു കരുതുന്നു. കളിക്കാൻ പോയ മകൻ ദേവാനന്ദ് വീട്ടിൽ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. കതക് തുറക്കാതിരുന്നതിനെ തുടർന്നു പിന്നിലെത്തി അടുക്കളവാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണു മഞ്ജുള നിലത്തു കിടക്കുന്ന നിലയിലും സുനിൽകുമാർ തൂങ്ങിയ നിലയിലും കണ്ടത്. ദേവാനന്ദ് ബഹളം വച്ചതിനെ തുടർന്നു നാട്ടുകാർ ഓടിയെത്തി.


മഞ്ജുളയ്ക്കു ജീവനുണ്ടെന്നു കണ്ടതിനാൽ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ജുളയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. 


കഴുത്തിൽ പാട് കണ്ടെത്തിയിരുന്നു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം