Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് പാല്‍വില കൂടും; ലിറ്ററിന് 4 രൂപ വരെ കൂടാന്‍ സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില കൂട്ടാൻ ഒരുങ്ങി മിൽമ. ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം. ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് സാധ്യത.


2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. 


വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടുംകൂടി കണക്കിലെടുത്താവും വില വര്‍ദ്ധനവില്‍ അന്തിമതീരുമാനമെടുക്കുക.


നിലവിൽ ക്ഷീരവകുപ്പ് കർഷകർക്ക് 4 രൂപവീതം ഇൻസന്റീവ് നൽകുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാൽ കാലിത്തീറ്റ വിലയും വർധിപ്പിച്ചേക്കും. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്‌-സേവന നികുതി ഏർപ്പെടുത്തിയതോടെ ഇവയുടെ വില ജൂലൈ 18 മുതൽ കൂട്ടിയിരുന്നു


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍