Hot Posts

6/recent/ticker-posts

റോഡരികിൽ മാലിന്യം തള്ളി: ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെ നാട്ടുകാർ


രാമപുരം: ചക്കാമ്പുഴ നിരപ്പ് കണിയാകുളം വളവില്‍ ആരോഗ്യ കേന്ദ്രത്തിന് സമീപം റോഡരികിൽ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളി. ഇവിടെ സമീപ പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചിരിക്കുകയാണ്. ഇതില്‍ ചത്ത എലിയും പൂച്ചയും വരെയുണ്ട്. 


മുന്‍പ് ഇതേ സ്ഥലത്തിന് സമീപത്തായി രാത്രികാലങ്ങളില്‍ പലതവണ ചത്ത പന്നികളെ ലോറിയില്‍ നിന്നും ചാക്കില്‍ കെട്ടി ഉപേക്ഷിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഇടനിലക്കാര്‍ വഴി വിവിധ ഫാമുകളിലേയ്ക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന പന്നികള്‍ യാത്രാമദ്ധ്യേ ചത്തുപോകുമ്പോള്‍ ലോറിയില്‍ നിന്നും വഴിവക്കിലേയ്ക്ക് എടുത്ത് എറിയുന്നതാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. 


ഈപ്രദേശം മുഴുവന്‍ ഇപ്പോള്‍ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടങ്ങളില്‍ സി.സി.റ്റി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 


രാത്രിയില്‍ രാമപുരം വഴി വേസ്റ്റുമായി പോയ വാഹനത്തെ മറ്റ് സ്ഥലങ്ങളിലെ സി.സി.റ്റി.വി പരിശോധിച്ച് കണ്ടെത്താവുന്നതാണെന്നും ഇതിനെതിരെ അധികാരികള്‍ കാലങ്ങളായി യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്