പുരാണ പ്രസിദ്ധമായ പാലാ ചെത്തിമറ്റം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ശാസ്താവിനായുള്ള ശ്രീകോവിലിന്റെ തറക്കല്ലിടീൽ ഒക്ടോബർ 28 ന് നടക്കും. ശബരിമല ക്ഷേത്രം തന്ത്രിമുഖ്യൻ താഴ്മൺമഠം കണ്ഠരര് രാജീവര് ശിലാസ്ഥാപനം നിർവഹിക്കും.
ഒക്ടോബർ 28 വെള്ളിയാഴ്ച രാവിലെ 9.10 നും 10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് ശിലാസ്ഥാപനം. ഡോ. പിജി സതീശ് ബാബു പണികഴിപ്പിച്ച് സംഭാവനയായി നല്കുന്ന പഞ്ചലോഹ അങ്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും ലത ഗോപിനാഥൻ നായർ സംഭാവന ചെയ്യുന്ന രജത നിർമിതമായ ചന്ദ്രക്കലയുടെ സമർപ്പണം ദേവസ്വം ബോർഡ് അംഗം പിഎം തങ്കപ്പനും നിർവഹിക്കും.
രാവിലെ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തും.






