വലവൂർ ഗവ. യുപി സ്കൂളിൽ കരൂർ ഗ്രാമപഞ്ചായത്ത് തല ലഹരി വിരുദ്ധ ജാഗ്രതാ - വിമുക്തി ബോധവത്കരണ കാമ്പെയ്ൻ നടന്നു. കരൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി വർഗീസ് മുണ്ടത്താനം അധ്യക്ഷത വഹിച്ചു.
കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു ബോധവത്കരണ കാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു. സമൂഹം നേരിടുന്ന ലഹരി വലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അവയിൽ നിന്നുള്ള വിമുക്തിയെക്കുറിച്ചും വിശദമായി കോട്ടയം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ
എം.എൻ. ശിവപ്രസാദ് വിമുക്തി ലഹരി അവബോധ ക്ലാസ്സ് എടുത്തു.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.എൻ ശിവപ്രസാദിന്റെയും കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജുവിന്റേയും കവിതാലാപനവും ശ്രദ്ധേയമായി.