രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഐ ഇ ഡി സി യുടെ നേതൃത്വത്തിൽ 'ക്യൂ ബക്കറ്റ്' എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു.
മുൻവർഷങ്ങളിൽ യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ വിദ്യാർഥികൾക്ക് എപ്പോഴും ലഭ്യമാകുന്ന വിധം തയ്യാറാക്കിയ https://qbucket.mac.edu.in/ എന്ന വെബ്സൈറ്റിന്റെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് നിർവ്വഹിച്ചു.
വെബ്സൈറ്റ് തയ്യാറാക്കിയ വിദ്യാർത്ഥികൾ, സാരംഗ് ആചാരി ബി സി എ , മിലൻ എം അനിൽ ബി ബി എ എന്നിവരെ മാനേജർ റവ ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഐ ഇ ഡി സി നോഡൽ ഓഫീസർമാരായ അഭിലാഷ് വി, ലിജിൻ ജോയ് എന്നിവർ അഭിനന്ദിച്ചു.