നാടിനെ നശിപ്പിക്കുന്ന മാരക വിപത്തായ കഞ്ചാവ് മയക്കുമരുന്നുകള്‍ക്കെതിരായി പാലാ ടൗണിലെ ചുമട്ടു തൊഴിലാളികള്‍ പ്രതിജ്ഞയെടുത്തു.
ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡും പാലാ ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടി ചുമട്ടുതൊഴിലാളി കൂട്ടായ്മ ക്ഷേമനിധി ബോര്‍ഡ് ഓഫീസര്‍ പി.ആര്‍. ഉഷ കുമാരി ഉദ്ഘാടനം ചെയ്തു. പാലാ വ്യാപാരഭവനിലാണ് സമ്മേളനം നടന്നത്.
കെ.ടി.യു.സി (എം) യൂണിയന്‍ പ്രസിഡന്‍റ് ജോസ്കുട്ടി പൂവേലില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വിവിധ യൂണിയന്‍ നേതാക്കന്മാരായ ഷാര്‍ളി മാത്യു, രാജന്‍ കൊല്ലംപറമ്പില്‍, ബാബു.കെ.ജോര്‍ജ്ജ്, കെ.ജി. മോന്‍സ്, വ്യാപാരി പ്രതിനിധികളായ ജോസ് ചെറുവളളി, ജോസ് കുറ്റ്യാനിമറ്റം, ബോര്‍ഡ് സൂപ്രണ്ട് മേബിള്‍ മേരി മാത്യു, പിങ്ക് ബീറ്റ് ഓഫീസര്‍ എ.കെ. ഉഷ, ജനമൈത്രി പി.ആര്‍.ഒ സുദേവ് എഎസ്ഐ, സിവില്‍ പോലീസ് അരണ്യ മോഹന്‍ , ശ്രീജ.എസ് എന്നിവര്‍ പ്രസംഗിച്ചു.