അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ്സ് ഡിപ്പാർട്ട്മെന്റിന്റേയും ചേർപ്പുങ്കൽ മാർശ്ലീവാ മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനാചരണം സംഘടിപ്പിച്ചു.
മാർശ്ലീവാ മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടർ മോൺ. ഡോ ജോസഫ് കണിയോടിക്കൽ ഭഷ്യ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ. സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ്സ് കോഡിനേറ്ററുമായ റവ ഫാ ജോർജ് പുല്ലുകാലായിൽ , കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ഫുഡ് സയൻസ്സ് വിഭാഗം മേധാവി മിനി മൈക്കിൾ, തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി മാർശ്ലീവാ മെഡിസിറ്റിയിലെ വിദഗ്ദരുടെ നേതൃത്വത്തിൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ബോഡി മാസ്സ് ഇൻഡക്സ് വിലയിരുത്തി അമിതഭാരം, ഭാരശോഷണം എന്നിവ കണ്ടെത്തി ആവശ്യമായ കൗൺസിലിങ്ങ് നൽകി. ഇതൊടൊപ്പം വിദ്യാർത്ഥികൾ സമാഹാരിച്ച മുപ്പത്തിനായിരത്തോളം രൂപയുടെ ഭക്ഷ്യോത്പ്പന്നങ്ങൾ പാലാ മരിയസദനത്തിനു കൈമാറി.