Hot Posts

6/recent/ticker-posts

പാലായുടെ വികസനത്തിൻ്റെ അടിത്തറ ബിഷപ്പ് വയലിലിൻ്റെ ദീർഘവീക്ഷണം


പാലാ: പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങളാണ് പാലായുടെ വികസനത്തിൻ്റെ അടിസ്ഥാനമെന്ന് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ മുൻ എം എൽ എ പ്രൊഫ വി ജെ ജോസഫ് അനുസ്മരിച്ചു. 


ബിഷപ്പ് വയലിലിൻ്റെ 36 മത് ചരമവാർഷികത്തോടനുബന്ധിച്ചു ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മുൻകൂട്ടി മനസിലാക്കി ആവശ്യാനുസരണം  കലാലയങ്ങൾ സ്ഥാപിക്കാൻ മാർ സെബാസ്റ്റ്യൻ വയലിലിനു കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കലാലയങ്ങൾ പാലായുടെ വികസനത്തിൻ്റെ നാഴികകല്ലാണെന്നും വി ജെ ജോസഫ് പറഞ്ഞു.


ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സിജി ടോണി, ജോസി ജെ വയലിൽ, ഷാജു പ്ലാത്തോട്ടം, ജോജോ എം വയലിൽ, ടോണി തോട്ടം, മാണിച്ചൻ വയലിൽകളപ്പുര, ജോസഫ് കുര്യൻ, ടോണി ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു