Hot Posts

6/recent/ticker-posts

'അരിപ്രശ്ന'ത്തിൽ വ്യത്യസ്ത സമരവുമായി കോൺഗ്രസ്


ഈരാറ്റുപേട്ട: ആവശ്യ സാധങ്ങളുടെ വില നിയന്ത്രണമില്ലാതെ കൂടി കൊണ്ടിരിക്കുന്ന അവസരത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി. അരി വില പ്രവചന മത്സരമാണ് കോൺഗ്രസ് വാർഡ് കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്നത്. 


സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി കൊണ്ട് വിലവർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാതെ മുഖം തിരിച്ച് നില്ക്കുന്ന സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ്  പരിപാടി സംഘടിപിച്ചിരിക്കുന്നത്.


ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്;

മത്സരത്തിൽ വില പ്രവചിയ്ക്കേണ്ട അവസാന ദിവസം 10 – 11 – 2022 വൈകുന്നേരം 10 മണി വരെയാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ നവംബർ മുപ്പതാം തിയതിയിലെ ഒരു കിലോ ജയ് ഹിന്ദ് അരിയുടെ വിലയാണ് പ്രവചിയ്ക്കേണ്ടത്.


 പങ്കെടുക്കുന്നവർ അരിയുടെ വില അയയ്ക്കുന്ന ആളുടെ അഡ്രസ് ഫോൺ നമ്പർ സഹിതമാണ് അയയ്ക്കേണ്ടത്. 


മത്സരത്തിൽ പങ്കെടുക്കുന്നവർ 79 09 253913— 9961 27 7508 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒരു നമ്പറിലേക്കാണ് ഉത്തരം അയയ്ക്കേണ്ടത്. കൃത്യമായ വില പല വ്യക്തികൾ പ്രവചിയ്ക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നത്. 
കുന്നോന്നി കമ്പനി ജംഗ്ഷനിലുള്ള സൂപ്പർ മാർക്കറ്റിലെ ഒരു കിലോ ജയ്ഹിന്ദ്  അരിയുടെ 30ാം തിയതിയിലെ വിലയായിരിയ്ക്കും കണക്കാക്കുന്നത്. 

ഇത്രയും നിബന്ധനകളാണ് മത്സരത്തിലുള്ളതെന്നും ഇതൊരു മത്സരം എന്നതിലുപരി ആവശ്യസാധന വിലവർദ്ധനവിനെതിരെയുള്ള ഒരു പ്രതിഷേധം എന്ന രീതിയിൽ എല്ലാ ജനങ്ങളുടെയും പിൻതുണയുണ്ടാകണമെന്ന് കോൺഗ്രസ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍