Hot Posts

6/recent/ticker-posts

പാലാ നഗരസഭാ ചരിത്ര ചിത്രപ്രദർശനം 24, 25 തീയതികളിൽ


പാലാ: നഗരസഭയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് നഗരസഭാ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം സംഘടിപ്പിക്കുന്നതാണെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.


നവംബർ 24, 25 തീയതികളിൽ ടൗൺ ഹാളിലായിരിക്കും ചിത്രപ്രദർശനം. മുൻകാല നഗരവീഥികളും, സ്ഥാപനങ്ങളും കച്ചവടസ്ഥലങ്ങളും, ജംഗ്ഷനുകളും പ്രധാന ചടങ്ങുകളുമെല്ലാം വർണ്ണചിത്രങ്ങൾ വഴി പുതുതലമുറയ്ക്ക് കണ്ടറിയാം.


വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷികൾക്കും ചിത്രപ്രദർശനം കാണുന്നതിന് സൗകര്യമുണ്ട്. പരമാവധി പേർ ഇതു പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമാണ്. 


400-ൽ പരം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.മുൻ മുൻസിപ്പൽ കമ്മീഷണറും നഗര ചരിത്ര ഫോട്ടോഗ്രാഫറുമായ രവി പാലായുടെ ശേഖരത്തിൽ നിന്നുമുള്ള 13 X 19 വലിപ്പമുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. നവംബർ 24 ഉച്ചയ്ക്ക് 12 മണി മുതൽ പ്രദർശനം ആരംഭിക്കും. 25 ന് മുഴുവൻ സമയവും പ്രദർശനം ഉണ്ടാവും.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു