Hot Posts

6/recent/ticker-posts

കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരന്‍ പിടിയിലായി


ഇടുക്കി പാമ്പനാറുള്ള കടയിൽ നിന്നും സ്ഥിരമായി പണം മോഷ്ടിക്കുന്ന പോലീസുകാരന്‍ പിടിയില്‍,പൊലീസ് അസോ. ജില്ലാ ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍ നിന്ന് കൈയിട്ടു പണമെടുത്തത്. 


എന്നാല്‍, 40,000 രൂപ നഷ്ടപരിഹാരം നല്‍കി തടിയൂരുകയാണുണ്ടായത്.പാമ്പനാർ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പൊലീസുകാരന്‍ 1000 രൂപ മോഷ്ടിച്ചത്. 


പൊലീസ് അസോ. ജില്ലാ ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍ നിന്ന് കൈയിട്ടു പണമെടുത്തത്. സ്പെഷല്‍ ബ്രാഞ്ച് വിവരമറിഞ്ഞെങ്കിലും അവരും കേസ് ഒതുക്കിയതായി പറയുന്നു. പ്രതിയായ പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമല സ്പെഷല്‍ ഡ്യൂട്ടിയിലാണ്.


കഴിഞ്ഞ 24നാണ് സംഭവം. ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഈ കടയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അന്നു മുതലാണ് ഇയാള്‍ സ്ഥിരം സന്ദര്‍ശകനായത്. പൊലീസുകാരന്‍ വന്നു പോയിക്കഴിഞ്ഞാല്‍ പണപ്പെട്ടിയില്‍ പണം കുറയുന്നതായി സംശയം തോന്നിയ കടയുടമ ഇയാളെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. 


പതിവുപോലെ പണപ്പെട്ടിയില്‍ നിന്ന് 1000 രൂപ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്നാണ് കള്ളനെ കൈയോടെ പിടികൂടിയത്.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു