ശബരിമലയില്‍ നട വരവില്‍ വന്‍ വര്‍ധനവ്. ആദ്യ പത്തു ദിവസം കൊണ്ട് ശബരിമലയിലെ നട വരവ് 52 കോടി കവിഞ്ഞു. അരവണ വിറ്റ് വരവില്‍ ആണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്.
ഓരോ ദിവസവും കഴിയുമ്പോൾ തീര്‍ത്ഥാടകരുടെ പ്രവാഹമാണ് ക്ഷേത്രത്തില്‍ കാണപ്പെടുന്നത്. ഇതുവരെ ലഭിച്ച വരുമാനത്തിലും വര്‍ദ്ധനവുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ വ്യക്തമാക്കി.
52.55 കോടി രൂപയാണ് ക്ഷേത്രത്തിലെ ആകെ വരുമാനം. ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത് അരവണയില്‍ നിന്നാണ്, 23.57 കോടി രൂപ. അപ്പം ഇനത്തില്‍ നിന്ന് 2.58 കോടിയും, കാണിക്കയായി 12.73 കോടിയും ലഭിച്ചു. മുറി വാടകയിനത്തില്‍ 48.84 ലക്ഷം, അഭിഷേകത്തില്‍ നിന്ന് 31.87 ലക്ഷവും കിട്ടിയിട്ടുണ്ട്.