Hot Posts

6/recent/ticker-posts

പരിസ്ഥിതിലോല മേഖല: എരുമേലി പഞ്ചായത്തിലെ 2 വാർഡുകൾ വനഭൂമിയിൽ ഉൾപ്പെട്ടതായി ആരോപണം


പരിസ്ഥിതിലോല മേഖല സംബന്ധിച്ച് നടത്തിയ ഉപഗ്രഹ സർവേയിൽ എരുമേലി പഞ്ചായത്തിലെ 2 വാർഡുകൾ വനഭൂമിയിൽ ഉൾപ്പെട്ടതായി ആരോപണം. 


11–ാം വാർഡ് ആയ പമ്പാവാലി. 12–ാം വാർഡ് എയ്ഞ്ചൽവാലി എന്നിവയാണ് വനഭൂമിയാണെന്നു സർവേ റിപ്പോർട്ടിൽ കാണിക്കുന്നതെന്ന് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവർ ആരോപിച്ചു. ഇതിന് എതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.


പെരിയാർ ടൈഗർ റിസർവിനോട് ഒരു കിലോ മീറ്റർ പരിധിയിലുള്ള 2 വാർഡുകളാണ് പമ്പാവാലിയും എയ്ഞ്ചൽ വാലിയും. ഈ വാർഡുകളിൽ ബഫർ സോൺ പരിധിയിലായതിനെത്തുടർന്നു ജനങ്ങളും ജനപ്രതിനിധികളും ഏറെനാളായി ശക്തമായി പ്രതിഷേധം തുടരുകയാണ്. 


വനപരിധി നിർണയിക്കുന്നതിലെ അപാകതയും വനംവകുപ്പിന്റെ തെറ്റായ റിപ്പോർട്ടും ആണ് ഈ വാർഡുകൾ ബഫർ സോൺ പരിധിയിലാകാൻ കാരണമെന്നാണ് ആരോപണം.


എന്നാൽ, ഇപ്പോൾ ഉപഗ്രഹ സർവേ പ്രകാരം ഈ വാർഡുകൾ വനഭൂമി തന്നെയാണെന്ന വിധത്തിലാണു റിപ്പോർട്ട് വന്നിട്ടുള്ളത്. ഈ സർവേ തെറ്റാണെന്നാണ് ജനങ്ങളുടെയും ജനപ്രതിനിധകളുടെയും നിലപാട്. 

ഇരു വാർഡുകളിലും ആയിരത്തിൽ അധികം വീടുകളും 4000 ജനസംഖ്യയും ഉണ്ട്. 8 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ, സ്കൂൾ, പഞ്ചായത്ത് സാംസ്കാരിക നിലയം, അങ്കണവാടികൾ എന്നിവയും ഈ വാർഡുകളിൽ പ്രവർത്തിക്കുന്നുണ്ട്. 

ഈ സാഹചര്യത്തിലാണ് ഈ വാർഡുകൾ വനഭൂമി എന്ന വിധത്തിൽ തെറ്റായ സർവേ റിപ്പോർട്ട് പുറത്തുവന്നതെന്നും ആരോപിക്കുന്നു. ബഫർസോൺ പ്രശ്നത്തിന് എതിരെ ഇൻഫാമിന്റെ നേതൃത്വത്തിലും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലും ഒട്ടേറെ സമരങ്ങളാണു മേഖലയിൽ നടന്നിട്ടുള്ളത്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം