Hot Posts

6/recent/ticker-posts

അധ്യാപക-അനധ്യാപക മഹാസം​ഗമം ഡിസംബർ 17ന്


പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ അധ്യാപക അനധ്യാപക മഹാസം​ഗമം ഡിസംബർ 17ന് നടക്കും. പാലാ കത്തീഡ്രൽ ബിഷപ് വയലിൽ മെമ്മോറിയൽ പാരിഷ്ഹാളിലാണ് പരിപാടി.


പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ സേവനമനുഷ്ടിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരുടെയും അനധ്യാപകുടെയും സംഗമമാണ് നടക്കുന്നത്. 


മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വികാരി ജനറൽ റവ.ഡോ.ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ടി.കെ ജോസ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും. ഫാ.ജോൺ കണ്ണന്താനം, ടീച്ചേഴ്സ് ​ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപ്പറമ്പിൽ, ജോബി കുളത്തറ തുടങ്ങിയവർ പങ്കെടുക്കും.


സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എംപി അവാർഡ് സമർപ്പണം നിർവഹിക്കും. 


പാലാ ന​ഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം, സതീഷ് ചോള്ളാനി, മായാ രാഹൂൽ, റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സന്തോഷ് കുമാർ എം, സുബിൻ പോൾ, ജയശ്രീ കെ, ശ്രീകല കെബി, റെജിമോൻ മാത്യു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

ആമോദ് മാത്യു, ജോബി കുളത്തറ, ജോബറ്റ് തോമസ് എന്നിവർ ഇത് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു