Hot Posts

6/recent/ticker-posts

പാലാ രൂപത ബൈബിൾ കൺവെൻഷൻ ഡിസംബർ 19 മുതൽ


40-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഡിസംബർ 19 തിങ്കൾ മുതൽ 23 വെള്ളി വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൈബിൾ കൺവെൻഷൻ.


അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയർ ഫാ. സേവ്യർഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് 5 ദിവസത്തെ കൺവൻഷൻ നയിക്കുന്നത്. ഈ വർഷം സായാഹ്ന കൺവെൻഷനായിട്ടാണ് നടത്തുന്നത്. 



ഉച്ചകഴിഞ്ഞ് 3.30 -ന് ജപമാലയും 4.00-ന് വിശുദ്ധ കുർബാനയോടെയും ആരംഭിച്ച് രാത്രി 8.30-ന് ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. 


ഡിസംബർ 19 തിങ്കളാഴ്ച വൈകുന്നേരം 5-ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, രൂപത പ്രോട്ടോ സിഞ്ചെല്ലൂസ്, വികാരി ജനറാൾമാർ എന്നിവർ കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.


20-ാം തീയതി മുതലുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം കുമ്പസാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. പബ്ലിസിറ്റി, സ്വീകരണം, ഫിനാൻസ്, പന്തൽ, ആരാധനക്രമം, ഭക്ഷണം, ട്രാഫിക്, വോളണ്ടിയർ, സ്റ്റേജ്, ലൈറ്റ് & സൗണ്ട് കുടിവെള്ളം, മദ്ധ്യസ്ഥ പ്രാർത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികൾ കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകും.

പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിനു ജനങ്ങൾക്ക് ദൈവവചനം കേൾക്കാനും ദൈവാരാധനയിൽ പങ്കെടുക്കാനും വേണ്ട ഒരുലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ പന്തലും മറ്റു സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു.

ഇത് സംബന്ധിച്ച് പാലാ ബിഷപ്സ് ഹൗസിൽ  നടന്ന വാർത്താസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. രൂപത പ്രോട്ടോ സിഞ്ചല്ലൂസ്സ് ഫാ. ജോസഫ് തടത്തിൽ, വികാരി ജനറാളന്മാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിയ്ക്കൽ, റവ. ഫാ ജോസഫ് മുത്തനാട്ട്, റവ. ഫാ ജോസ് കാക്കല്ലിൽ, ജനറൽ കൺവീനർ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ ജേക്കബ് വെള്ളമരുതുങ്കൽ, റവ. ഫാ കുര്യൻ മറ്റം , റവ. ഫാ മാണി കൊഴുപ്പൻകുറ്റി, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, ജിമ്മിച്ചൻ ഇടക്കര, പോൾസൺ പൊരിയത്ത്,  തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.