Hot Posts

6/recent/ticker-posts

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് കേരളാ പോലീസ്

പ്രതീകാത്മക ചിത്രം

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഏറെ ശ്രദ്ധ പുലർത്തണമെന്ന് കേരളാ പോലീസ്. ബൈക്കുകളില്‍ പെട്രോള്‍ ടാങ്കിന്റെ മുകളില്‍ ഇരുത്തിയും ഉറക്കിയും സ്‌കൂട്ടറുകളില്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയുമൊക്കെ കുട്ടികളെ കൊണ്ടുപോകാറുള്ള കാഴ്ച സ്ഥിരമാണ്. 


കുഞ്ഞു കുട്ടികളുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പരമാവധി ശ്രദ്ധപുലര്‍ത്തുക. ബൈക്കില്‍ കുട്ടികളുമായി ദൂരയാത്ര ഒഴിവാക്കുക. കുട്ടികള്‍ ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. 


കുട്ടികളുമായി യാത്ര ചെയ്യുന്നെങ്കില്‍ കുട്ടികളെ ബൈക്ക് ഓടിക്കുന്നയാളുടെയും പിന്നിലെ യാത്രക്കാരന്റെയും ഇടയില്‍ മാത്രം ഇരുത്തുക.


സിംഗിള്‍ സീറ്റ് ബൈക്കുകളില്‍ കുട്ടികളുമായി യാത്ര ചെയ്യാതിരിക്കുക. സ്‌കൂള്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് ഉപയോഗിക്കുക. 


ചിലര്‍ കുട്ടികളെ ഇരുചക്ര വാഹനത്തില്‍ നിര്‍ത്തി യാത്ര ചെയ്യുന്നത് കാണാം. ഇതുമൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു