Hot Posts

6/recent/ticker-posts

തത്തയെ പിടിക്കുന്നതിനായി തെങ്ങിൽ കയറിയ വിദ്യാർത്ഥി തെങ്ങിൽ നിന്ന് വീണു മരിച്ചു


ആലപ്പുഴ: തത്തയെ പിടിക്കുന്നതിനായി തെങ്ങിൽ കയറിയ പ്ലസ് ടു വിദ്യാർത്ഥി തെങ്ങിൽ നിന്ന് വീണു മരിച്ചു. ഇന്ന് (ഡിസംബർ24) പകൽ 11.30 ഓടെയാണ് സംഭവം. 


മുകൾ ഭാഗമില്ലാത്ത ഉണങ്ങി നിന്നിരുന്ന തെങ്ങിൽ കയറിയപ്പോൾ പാതി  വെച്ച് ഒടിഞ്ഞുവീഴുകയായിരുന്നു. താഴെ വീണ തെങ്ങിൻ തടിയുടെ അടിയിൽ പെട്ട് സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.


കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ നിഷയുടെ മകനും മുതുകുളം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമായ കൃഷ്ണ ചൈതന്യ കുമാരവർമ്മ ആണ് മരിച്ചത്. സഹോദരി- മധുര മീനാക്ഷി.







Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു