Hot Posts

6/recent/ticker-posts

രാമപുരം ഉപജില്ല മാതൃക: മാണി സി കാപ്പൻ


രാമപുരം: സംസ്ഥാനതല എൽ എസ് എസ് പരീക്ഷയിൽ ഒന്നാം സ്ഥാനവും ജില്ലാതല യു എസ് എസ് പരീക്ഷയിൽ ഒന്നാം സ്ഥാനവും നേടിയ രാമപുരം ഉപജില്ല മാതൃകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 


എൽ എസ് എസ്, യു എസ് എസ് വിജയികളെ ആദരിക്കാൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. മികച്ച നേട്ടം കൈവരിക്കാൻ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും എം എൽ എ അനുമോദിച്ചു. 


വിജയികൾക്ക് ഉപഹാരവും എം എൽ എ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു.


എ ഇ ഓ കെ കെ ജോസഫ്, കവിത മനോജ്, സുബിൻ പോൾ, ആർ പ്രസാദ്, കെ ജയശ്രീ, സജി തോമസ്, ടി എസ് ഷൈനിമോൾ, മേഴ്സി സെബാസ്റ്റ്യൻ, എൻ വൈ രാജേഷ്, ബെന്നി അഗസ്റ്റിൻ, ജൂവൽ മേരി ജോസ് എന്നിവർ പ്രസംഗിച്ചു.





Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു