Hot Posts

6/recent/ticker-posts

ജപ്തി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ഹൈക്കോടതി


കൊച്ചി: മിന്നൽ ഹർത്താൽദിനത്തിലുണ്ടായ അക്രമങ്ങളിലെ നഷ്ടപരിഹാരം ഈടാക്കാനായി ജപ്തിചെയ്ത സ്വത്തിൻറെ ഉടമകൾക്ക് പോപ്പുലർഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഇതിന്റെ റിപ്പോർട്ട് ഫെബ്രുവരി രണ്ടിനകം ഫയൽ ചെയ്യണമെന്നും സർക്കാരിനോട് കോടതി നിർദേശിച്ചു.


സ്വത്ത് ജപ്തിചെയ്യപ്പെട്ട ചിലർ പോപ്പുലർഫ്രണ്ടുമായി ബന്ധമില്ലെന്ന പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഇക്കാര്യം സർക്കാർ കഴിഞ്ഞദിവസം നൽകിയ റിപ്പോർട്ടിലുമുണ്ടായിരുന്നു. 


ജപ്‌തി ചെയ്ത സ്വത്തുക്കളുടെ മൂല്യനിർണയം നടത്തി ഈ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഫെബ്രുവരി രണ്ടിന് വിഷയം വീണ്ടും പരിഗണിക്കും.


പോപ്പുലർഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്ത്‌ ജപ്തിചെയ്യാൻമാത്രമേ നിർദേശിച്ചിട്ടുള്ളൂ. മറ്റാരുടെയും സ്വത്ത് ജപ്തി ചെയ്യരുതെന്നും കോടതി നിർദേശിച്ചു. പോപ്പുലർഫ്രണ്ട് പ്രവർത്തകർ സെപ്റ്റംബർ 23-നു നടത്തിയ മിന്നൽഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് സ്വമേധയാ എടുത്ത കേസാണ് പരിഗണിക്കുന്നത്.


മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടം കൃത്യമായി വിലയിരുത്താനുള്ള നടപടി ഇതിനായി നിയോഗിച്ച ക്ളെയിം കമ്മിഷണർ അടുത്തയാഴ്‌ച തുടങ്ങണമെന്നും കോടതി നിർദേശിച്ചു. ഹർജികൾ വീണ്ടും പരിഗണിക്കുമ്പോൾ കമ്മിഷണർ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകണം.



Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ