ഈരാറ്റുപേട്ടയിൽ ബസ് ലോറിയിലിടിച്ച് അപകടം. രക്ഷാപ്രവർത്തനം നടത്തി.. പാലായിൽ നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് വന്ന സ്വകാര്യ ബസും ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രാത്രി 7.45 നാണ് അപകടം നടന്നത്. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ കഠിന പരിശ്രമത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവർ പാപ്പുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം പമ്പാവാലി സർവ്വീസ് നടത്തുന്ന സെന്റ്ജോർജ് ബസാണ് അപകടത്തിൽ പെട്ടത്.











