Hot Posts

6/recent/ticker-posts

നിരവധിപ്പേർക്ക് പ്രയോജനം ചെയ്ത് ചേർപ്പുങ്കൽ ബിവിഎം കോളേജിലെ തൊഴിൽ മേള 'ദിശ 2023' സമാപിച്ചു




സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ്  വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ്  കോളേജും  സംയുക്തമായി നടത്തിയ ദിശ ജോബ് ഫെയർ മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ  കോളേജിൽ ന‌ടന്നു. ജോബ് ഫെയർ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിടങ്ങൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു  കീക്കോലിൽ ഉദ്​ഘാടനം ചെയ്തു.


കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്,  എംപ്ലോയ്‌മെന്റ് ഓഫീസർ ഇൻചാർജ്  ഗോപകുമാർ പി. ടി. സ്വാഗതവും, കോളേജ് ബർസാർ റവ. ഫാ. റോയ് മലമാക്കൽ പാലാ ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ 
അനു പി. ഗോപിനാഥ് എന്നിവർ യോഗത്തിനു ആശസകൾ നേർന്നു. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, ജൂനിയർ  എംപ്ലോയ്‌മെന്റ് ഓഫീസർ  അമ്പിളി പി.  ബി. കൃതജ്ഞത അർപ്പിച്ചു.


തുടർന്ന് നടന്ന തൊഴിൽ മേളയിൽ ലുലു ഇന്റർനാഷണൽ, അമൃത ഹോസ്പിറ്റൽസ്, ഗോവൻ ഇൻസ്റ്റിറ്റ്യൂട്ട്സ്, ഓക്സിജൻ ഗ്രൂപ്പ് തുടങ്ങി 25 കമ്പനികൾ പങ്കെടുത്തു. 25 കമ്പനികളിലെ  1563  ഒഴുവുകളിലേക്കാണ് തൊഴിൽ മേള നടന്നത്. 1649 ഉദ്യോഗാർത്ഥികൾ വിവിധ കമ്പിനികളായി  പങ്കെടുത്തു. 471  ഉദ്യോഗാർത്ഥികൾ തൊഴിൽ നേടുകയും ചെയ്തു.












Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
എന്താണ് ചിത്രവധക്കൂട്?