പാലാ: കഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ 9 മണിക്ക് നടന്ന ആവേശകരമായ മത്സരത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കഞ്ഞിരത്താനം സെന്റ് ജോൺസ് എച്ച്.എസ്. തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി അറിയാതെ മുന്നേറി. കഞ്ഞിരത്താനതിൻ്റെ നീരജിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.
വൈകുന്നേരം 3 മണിക്ക് കടനാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിൽ ആരംഭിച്ച പോരാട്ടത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആതിഥേയരായ കടനാടിനെ തോല്പിച്ചു. ഇലഞ്ഞിയുടെ ഹെൻസൺ പ്ലയെർ ഓഫ് ദ് മാച്ച് ആയി തെരഞ്ഞെടുത്തു.
അറക്കുളം സെന്റ് മേരിസ് എച്ച്.എസ്.എസ് ലീഗ് ടേബിളിൽ ഒന്നമ്മതും പാല സെന്റ് തോമസ് എച്ച്.എസ്.എസ് രണ്ടാമതും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് മൂന്നാമതും സെന്റ് ജോൺസ് എച്ച്.എസ്.എസ് കാഞ്ഞിരത്താനം നാലാമതും സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട് അഞ്ചമതും കൂട്ടിക്കൽ സെന്റ് ജോർജ്ജ് എച്ച്.എസ് ലീഗ് ടേബിളിൽ അവസാനവും തുടരുന്നു.
ഇന്നത്തെ മത്സരങ്ങൾ (വൈകുന്നേരം 3 മണിക്ക്)
* സെന്റ് ജോൺസ് എച്ച്.എസ്.എസ് കാഞ്ഞിരത്താനം vs സെന്റ് ജോർജ് എച്ച്.എസ് കൂട്ടിക്കൽ
* വേദി: കാഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ട്

