കല്‍പ്പറ്റ: സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സിന്റെ ഒന്‍പതാമത് ജനപക്ഷ അവാര്‍ഡിന് ജോസ് കെ. മാണി എംപിയെ തെരഞ്ഞെടുത്തു. രാഷ്ട്രീയ നേതാവ്, പാര്ലമെന്റേറിയന് എന്നീ നിലകളിലെ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹത്തെ പുരസ്കാരത്തിനു അര്‍ഹനാക്കിയതെന്ന് സെന്റര്‍ ഡയറക്ടര്‍ വേങ്ങശേരി മുഹമ്മദലി അറിയിച്ചു.
നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്, എം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എ.വി. ജോര്‍ജ്, മുതിര്‍ന്ന പത്രപ്രവര്ത്തകന് എ.പി. അബൂബക്കര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പ്രശസ്തി പത്രവും ഫലകവും അര ലക്ഷം രൂപയുമടങ്ങുന്ന പുരസ്കാരം മെയ് രണ്ടിന് തിരുവനന്തപുരത്ത് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സമ്മാനിക്കും. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.










