Hot Posts

6/recent/ticker-posts

ഇന്‍ഫ്‌ളുവന്‍സ ഒക്ടോബറില്‍ കണ്ടെത്തിയിരുന്നു; സംസ്ഥാനത്ത് H3N2 കൂടുന്നതായി കണക്കുകളില്ല: വീണ ജോർജ്




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്‍ഫ്‌ളുവന്‍സ ഒക്ടോബറില്‍ തന്നെ കണ്ടെത്തിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗത്തിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


ഇന്‍ഫ്‌ളുവന്‍സയ്ക്ക് പല തരത്തിലുള്ള വകഭേദങ്ങളുണ്ട്. എന്നാല്‍ സംസ്ഥാനത്ത് H3N2 വകഭേദം കൂടുന്നതായൊരു കണക്ക് നിലവില്ല. പനി ബാധിതര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ കോവിഡിനും എലിപ്പനിയ്ക്കും പുറമെ ഇന്‍ഫ്‌ളുവന്‍സയുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്  വീണാ ജോര്‍ജ് പറഞ്ഞു. 


ഈ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഇതു സംബന്ധിച്ച് സാമ്പിളുകള്‍ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പുതിയ വൈറസുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ നിലവില്‍ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


H3N2 ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണം സ്ഥിരികരിച്ചിരുന്നു. ഇതിനുപുറമേ എട്ട് H1N1 ഇന്‍ഫ്‌ളുവന്‍സ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.











Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്