പാലാ: തൊടുപുഴയിൽ നടക്കുന്ന കർഷക യൂണിയൻ(എം) സംസ്ഥാന പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി പാലായിൽ കെ.എം മാണിയുടെ സ്മൃതി കുടീരത്തിൽ നിന്നും സംഘടിപ്പിച്ച കർഷക ജ്യോതി പ്രയാണം നേതാവിനോടുള്ള സ്നേഹാദരവായി മാറി. പാലാ കത്തീഡ്രൽ പള്ളി സിമിത്തേരിയിലെ മാണി സാറിന്റെ കല്ലറയ്ക്കു മുന്നിൽ പ്രാർത്ഥനാ മന്ത്രവുമായി പുഷ്പാർച്ചന ചെയ്ത് പാർട്ടിയുടേയും കർഷക യൂണിയന്റേയും നൂറു കണക്കിന് നേതാക്കന്മാരും പ്രവർത്തകരും പരിപാടിയിൽ പങ്കാളിയായി.
പാർട്ടി സംസ്ഥാന കമ്മറ്റിക്കു വേണ്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, കർഷക യൂണിയൻ സംസ്ഥാന കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് റജി കുന്നങ്കോട്ടും കല്ലറയിൽ പുഷ്പാർച്ചന നടത്തി. പാർട്ടി ഉന്നതാധികാര സമിതിയംഗം കെ.ജെ. ഫിലിപ്പ് കുഴികുളം കർഷകജ്യോതി പ്രയാണ ദീപം തെളിച്ചു.
കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കലിന്റെയും കെ.പി. ജോസഫിന്റെയും നേതൃത്വത്തിൽ പുറപ്പെട്ട പ്രയാണ പരിപാടിക്ക് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം, ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് നിലപ്പനകൊല്ലി, പാർട്ടി നിയോ ജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, കർഷക യൂണിയൻ ഭാരവാഹികളായ ജോയി നടയിൽ, അപ്പച്ചൻ നെടുമ്പള്ളിൽ കെ.ഭാസ്കരൻ നായർ , മോൻസ് കൂമ്പളന്താനം, അവിരാച്ചൻ കോക്കാട്ട്, ടോമി തകടിയിൽ, ജോസുകുട്ടി പൂവേലിൽ, ജിജോ വരിക്കമുണ്ട, കുഞ്ഞുമോൻ മാടപ്പാട്ട് തുടങ്ങിയവർ നേതൃത്വം കൊടുത്തു.










