Hot Posts

6/recent/ticker-posts

മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്



മറ്റക്കര, മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂളിന്റെ 108 മത് വാർഷികാഘോഷവും രക്ഷകർതൃ സമ്മേളനവും മാർച്ച് 10 വെള്ളിയാഴ്ച (ഇന്ന്). ഉച്ചകഴിഞ്ഞ് 1.30 ന് സ്കൂൾ ഹാളിലാണ് പരിപാടി.  


പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം അകലക്കുന്നം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു ഉദ്ഘാടനം ചെയ്യും. 


കൊഴുവനാൽ എഇഒ ഷൈല സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. അകലക്കുന്നം ​ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ  സിന്ധു അനിൽ കുമാർ, ഹെഡ്മിസ്ട്രസ് സി. റിന്റ എഫ്സിസി തുടങ്ങിയവർ പ്രസം​ഗിക്കും.



സ്കൂൾ മാനേജർ സി. സെലിൻ കനികതോട് പ്രതിഭകളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും നിർവഹിക്കും. പിടിഎ പ്രസിഡന്റ് റോഷൻ ജോസഫ്, ഹെഡ്മാസ്റ്റർ സജിമോൻ ജോസഫ് തുടങ്ങിയവരും പങ്കെടുക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാ​ഗമായി നടക്കും. 










Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്
സാമൂഹികാരോഗ്യ കേന്ദ്രത്തിന് മാത്തച്ചൻ എം കുരുവിനാൽകുന്നേലിൻ്റെ പേര് നൽകാനാവില്ലെന്ന് ആരോഗ്യവകുപ്പ്