Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിൽ വനിതാ ദിനാഘോഷം നടത്തി



കാവുംകണ്ടം: കാവുകണ്ടം ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ  അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കാവും കണ്ടം പാരീഷ് ഹാളിൽ വെച്ച് വനിതാദിനാഘോഷം നടത്തി. പ്രസിഡന്റ് കൊച്ചുറാണി ജോഷി ഈരൂരിക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടലിൽ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു.


"സുഖ നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക് "എന്ന വിഷയത്തെക്കുറിച്ച് ഫാ.സ്കറിയ വേകത്താനം ക്ലാസ് നയിച്ചു. സ്ത്രീകളും ആരോഗ്യവും, സ്ത്രീകളും വിദ്യാഭ്യാസവും, സ്ത്രീകളും മാധ്യമങ്ങളും എന്നീ വിവിധ വിഷയത്തെക്കുറിച്ച് ഗ്രേസി ജോർജ് പുത്തൻകുടിലിൽ, ഷൈബി തങ്കച്ചൻ താളനാനി ,സിന്ധു രവി കരിഞ്ഞാങ്കൽ തുടങ്ങിയവർ യഥാക്രമം വിഷയാവതരണം നടത്തി. 



ഇതോടനുബന്ധിച്ച് വനിതാ ക്വിസ് മത്സരം നടത്തി. കാവും കണ്ടം പള്ളിയുമായി ബന്ധപ്പെട്ട മികച്ച സേവനം ചെയ്ത മറിയം കിഴക്കേ നാത്തിന് ഫാ. സ്കറിയ വേകത്താനം പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.



വനിതാ സമ്മേളനത്തിൽ ഫിലോമിന കുമ്പളാങ്കലിനെ ഭാഗ്യശാലിയായി തിരഞ്ഞെടുത്തു സമ്മാനം നൽകി.വിവിധ കലാകായിക മത്സരങ്ങൾ നടത്തി. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എല്ലാവർക്കും സ്നേഹവിരുന്ന് നൽകി. 


സിസ്റ്റർ ലിസിയ, റാണി തെക്കൻ ച്ചേരിൽ ,ജോയ്സി ബിജു കോഴിക്കോട്ട്, സിന്ധു രവി കരിഞ്ഞാങ്കൽ, ലിസി ജോസ് ആമിക്കാട്ട് , അജിമോൾ പള്ളിക്കുന്നേൽ, സൗമ്യ ജസ്റ്റിൻ മനപ്പുറത്ത്, സന്ധ്യ തേനംമാക്കൽ ,സജിനി കരിഞാങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.








Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്
സാമൂഹികാരോഗ്യ കേന്ദ്രത്തിന് മാത്തച്ചൻ എം കുരുവിനാൽകുന്നേലിൻ്റെ പേര് നൽകാനാവില്ലെന്ന് ആരോഗ്യവകുപ്പ്