കൊച്ചി: കെ പി സി സി ശാസ്ത്ര വേദി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് നാളെ കൊച്ചി പി.ടി ഉഷ റോഡിൽ സഹോദരൻ സൗധം ഹാളിൽ (ടി.എ ജീവൻ നഗറിൽ ) നടക്കുമെന്ന് ശാസ്ത്ര വേദി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ ക്യാമ്പ് ഉദ്ഘാടനംചെയ്യും. ശാസ്ത്ര വേദി ജില്ല പ്രസിഡൻറ് ലിജോ ജോൺ അധ്യക്ഷത വഹിക്കും. ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണവും ഫേസ് ബുക്ക് പേജ്
ഉദ്ഘാടനം ടി.ജെ. വിനോദ് എംഎൽഎ യും നിർവ്വഹിക്കും.
എ.ഐ.സി .സി അംഗം ചെറിയാൻ ഫിലിപ്പ്, പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ, സാംസ്കാരിക നായകൻ എം.കെ ശശീന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകൾ നയിക്കും.
സമാപന സമ്മേളനം എ ഐ സി സി സെക്രട്ടറി റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ശാസ്ത്ര വേദി ജില്ല പ്രസിഡൻറ് ലിജോ ജോൺ, ജനറൽ സെക്രട്ടറി വിജയൻ പി മുണ്ടിയാത്ത്, ഭാരവാഹികളായ എൽദോസ് പി പോൾ, ഷൈബി പാപ്പച്ചൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.










