Hot Posts

6/recent/ticker-posts

കേരളത്തിലെ ആദ്യ വാഹന പൊളിക്കല്‍ കേന്ദ്രം ഒരുങ്ങുന്നു; കെഎസ്ആർടിസിയ്ക്ക് അനുമതി നല്കി



തിരുവനന്തപുരം: കട്ടപ്പുറത്തായ വാഹനങ്ങൾ പൊളിക്കാൻ, വാഹനം പൊളിക്കൽകേന്ദ്രം നിർമ്മിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കൽകേന്ദ്രം സജ്ജമാക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി എം.ഡി.ക്ക് ഇതിനുള്ള അനുമതി നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേന്ദ്രസർക്കാർ നിർദേശപ്രകാരം ഏപ്രിൽ ഒന്നുമുതൽ കട്ടപ്പുറത്തുള്ള വാഹനങ്ങൾ പൊളിച്ച് തുടങ്ങണം.


ഉത്തരവ് പ്രകാരം 15 വർഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം. യന്ത്രവത്കൃത സംവിധാനമുപയോഗിച്ചായിരിക്കും വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുക. ഇതിൽ പരാജയപ്പെടുന്ന വാഹനങ്ങൾ ആണ് പൊളിക്കേണ്ടത്. 15 വർഷം പഴക്കമുള്ള എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കേണ്ടി വരും.



നിലവിൽ സംസ്ഥാനത്തുള്ള 22 ലക്ഷത്തോളം പഴയവാഹനങ്ങൾ പൊളിക്കേണ്ടിവരുമെന്നാണ് കണക്ക്. ഇതിൽ 2506 സർക്കാർ വാഹനങ്ങളുണ്ട്. കെ.എസ്ആർടിസിയെ സംബന്ധിച്ച് വൻ വാണിജ്യസാധ്യതകളാണ് മുന്നിലുള്ളത്. പൊളിക്കുന്ന വാഹന ഭാഗങ്ങൾ ഉരുക്ക് കമ്പനികൾ പുനരുപയോഗത്തിന് ഏറ്റെടുക്കും.



രാജ്യത്തെ ആദ്യത്തെ പൊളിക്കൽകേന്ദ്രം 2022 മേയിൽ നോയിഡയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. വാഹനംപൊളിക്കൽ കേന്ദ്രം സജ്ജീകരിക്കുന്നതിനാവശ്യമായ ഭൂമി നിലവിൽ കെ.എസ്.ആർ.ടി.സിക്കുണ്ട്. 2021 ഓഗസ്റ്റിലാണ് കേന്ദ്രസർക്കാർ വാഹനംപൊളിക്കൽനയം പ്രഖ്യാപിച്ചത്. പഴയവാഹനങ്ങൾ പൊളിക്കുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്‌ട്രേഷനിലും നികുതിയിലും ഇളവു ലഭിക്കും.











Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്