കടുത്തുരുത്തി : കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരുടുന്ന ഈ സമയത്ത് സഹകരണ , ദേശസാൽകൃത ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്നും, ആറ് മാസത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. പ്രദേശത്തെ സഹകരണ , ദേശസാൽകൃത ബാങ്കുകളിൽ നിന്ന് കടം എടുത്ത വർക്ക് ഈ അടുത്ത ദിവസങ്ങളിൽ ജപ്തി നോട്ടീസ് കിട്ടിയിരുന്നു.
ഈ നടപടി നിർത്തി വച്ച് കർഷകർക്ക് ആറ് മാസത്തേക്ക് മൊറോട്ടോ റിയം പ്രഖ്യാപിക്കണമെന്നും, ഗഡുക്കളായി തവണ കൾ അടയ്ക്കുവാൻ സാവകാശം നൽകണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു.
സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് കുഴിവേലിൽ യോഗം ഉദ്ഘാടനം ചെയ്തു. പാപ്പച്ചൻ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: സി.എ അഗസ്റ്റിൻ, ജോർജ് മരങ്ങോലി, അനിൽ കാട്ടാത്തുവാലയിൽ, സൈജു പാറശേരിമാക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.










