Hot Posts

6/recent/ticker-posts

ഭിന്നശേഷിക്കാരെ സമൂഹം ചേർത്തു പിടിക്കണം: മാണി സി കാപ്പൻ



പാലാ: ബൗദ്ധിക-മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിന് ഉത്തരവാദിത്വമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പേരൻ്റ്സ് അസോസിയേഷൻ ഓഫ് ഇൻ്റലക്ച്ചലി - മെൻ്റലി ചലഞ്ചിഡ് കേരള കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ സ്മിത ആൻ്റണിയുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂർണ്ണ പിന്തുണയും എം എൽ എ അറിയിച്ചു. അധികാര കേന്ദ്രങ്ങളിൽ പ്രശ്നങ്ങൾ എത്തിക്കുമെന്നും മാണി സി കാപ്പൻ ഉറപ്പ് നൽകി. സേവ് ദ ഫാമിലി എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് മാണി സി കാപ്പന് നിവേദനം നൽകിയത്.   


സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന ക്ഷേപെൻഷൻ പ്രതിമാസം 3000 രൂപയായി വർദ്ധിപ്പിക്കുക,  രക്ഷിതാക്കളുടെ വരുമാനത്തെ അളവുകോലായി കാണാതെ ഞങ്ങളെ പോലുള്ള ബൗദ്ധിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആനുകൂല്യങ്ങൽക്കുള്ള വരുമാന പരിധി പൂർണ്ണമായും ഇല്ലാതാക്കുക, രക്ഷിതാക്കളുടെ കാലശേഷം മറ്റുള്ളവരെ പോലെ ജീവിക്കുന്നതിനായി എല്ലാ ജില്ലകളിലും സ്ഥിരം പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക, അമ്മാർക്ക് നൽകിക്കൊണ്ടിരിക്കുന്ന ആശ്വാസ കിരണം സാമ്പത്തിക സാഹയത്തിന് അപേക്ഷിച്ച മുഴുവൻ അമ്മാർക്കും സഹായം വിതരണം ചെയ്യുകയും കാലാനുസൃതമായി തുക വർദ്ധിപ്പിക്കുകയും ചെയ്യുക, ചികിത്സകൾ സർക്കാർ പൂർണ്ണമായും ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.












Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
എന്താണ് ചിത്രവധക്കൂട്?
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട