Hot Posts

6/recent/ticker-posts

വികസനത്തിൽ രാഷ്ട്രീയമില്ല: മാണി സി കാപ്പൻ



പാലാ: വികസന വിഷയങ്ങളിൽ രാഷ്ട്രീയമില്ലെന്നും  സഹകരിക്കാൻ തയ്യാറെങ്കിൽ ആവശ്യമായ ഫണ്ട് അനുവദിക്കാൻ താൻ തയ്യാറാണെന്നും പാലാ നഗരസഭയോട് മാണി സി കാപ്പൻ എം എൽ എ. പറഞ്ഞു. നഗരസഭയുടെ പുതിയ ഭരണ നേതൃത്വത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും നാടിന്റെ വികസനത്തിനായി കൈ കോർക്കാൻ തയ്യാറാണെന്നും എം എൽ എ കൂട്ടിച്ചേർത്തു. 


പല ഘട്ടങ്ങളിലും താൻ അനുവദിച്ച ഫണ്ടുകൾക്ക് രാഷ്ട്രീയത്തിൻ്റെ പേരിൽ തടസ്സങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തെറ്റായ പ്രവണതയാണെന്നും കാപ്പൻ പറഞ്ഞു.



പാലായിൽ കൊച്ചിടപ്പാടി കവീക്കുന്ന് റോഡിന് ആദ്യ ഘട്ടമായി അനുവദിച്ച ഒൻപത് ലക്ഷം രൂപയുടെ ടാറിംഗ് വേലയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. രണ്ടാം ഘട്ടമായി പ്രസ്തുത റോഡിന് ഇരുപത് ലക്ഷം രൂപ കൂടി എം എൽ എ അനുവദിച്ചിട്ടുണ്ട്.


ഇതോടൊപ്പം തന്നെ കൊച്ചിടപ്പാടി വാർഡിൽ നഗരസഭ പദ്ധതിയിൽ പെടുത്തി ടാറിംഗ് നടത്തിയ വിക്രം റോഡിന്റെയും മീനാറ റോഡിന്റെയും സമർപ്പണം നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവ്വഹിച്ചു. വികസന വിഷയങ്ങളിൽ കൊച്ചിടപ്പാടിയെ ചേർത്ത് പിടിക്കുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.



വാർഡ് കൗൺസിലർ സിജി ടോണി തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, മായ രാഹുൽ, ഷീബാ ജിയോ, മുൻ കൗൺസിലർ ടോണി തോട്ടത്തിൽ, എബി ജെ ജോസ്, വിനോദ് വേരനാനി, ജോസ് മുകാലയിൽ, തോമസുകുട്ടി മുകാല, ജോയി വടക്കേചാരംതൊട്ടിയിൽ,ബാബു കുഴിവേലിൽ, ജോജോ പൈകട, ജെയിംസ് ഓമ്പളളിൽ, ജോണി തെങ്ങുംപള്ളിൽ, ഷാജി മണ്ണൂരാംപറമ്പിൽ,ബിനോയി കിഴക്കേ വേലിക്കകത്ത്, മനോജ് കുരിശുംതൊട്ടിയിൽ, ബിനു കൊട്ടാരം വേലിൽ, ജിജി പുളിക്കൽ, തൊമ്മച്ചൻ ചെരിയംപുറത്ത്,ടോമി കളപ്പുരയിൽ, ടോമി ആനപ്പാറയിൽ, ബൈജു ഇടത്തൊട്ടിയിൽ, തോമാച്ചൻ കദളിക്കാട്ടിൽ, ബേബി കുന്നത്ത്,ദിലീപ് മുകാല,സുലു തങ്കച്ചൻ,ശശിധരൻ മുരിങ്ങയിൽ , ബേബി ചാരംതൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.









Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
എന്താണ് ചിത്രവധക്കൂട്?
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി