Hot Posts

6/recent/ticker-posts

കുഞ്ഞച്ചൻ മിഷിനറി ഹോം സന്ദർശിച്ചു




രാമപുരം: മാർ അഗസ്തീനോസ് കോളേജിലെ എം.എ.എച്ച്.ആർ.എം  വിദ്യാർത്ഥികൾ കുഞ്ഞച്ചൻ മിഷിനറി ഹോം സന്ദർശിച്ചു. പഠനത്തോടൊപ്പം ജീവകാരുണ്യ  പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ  ഭാഗമായി രാമപുരം പഞ്ചായത്തിലെ ഇടയനാൽ കുഞ്ഞച്ചൻ മിഷ്നറി ഭവനിൽ  കടന്നുചെല്ലുകയും കുട്ടികളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. 



ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ് രണ്ടാംവർഷ വിദ്യാർഥികളുടെ പഠനത്തോട്  അനുബന്ധിച്ചുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സന്ദർശനം നടത്തിയത്. മിഷിനറി ഹോമിലെ സന്ദർശനം വിദ്യാർത്ഥികളുടെ പഠനത്തേക്കാൾ ഉപരിയായി വേറിട്ട ഒരു അനുഭവമാകുകയും ചെയ്തു.  



റവ. ഡോ ബോബി ജോൺ, വിദ്യാർത്ഥി പ്രതിനിധികളായ കുരിയാക്കോസ് തോമസ്, ജോബി ജോർജ്ജ്, റോസ്ന ആൻ്റണി, മൃദുല ജോണി, മരിയാ സി.ബി, ഭൂമിക കെ നായർ, നീനു ജോഷി, മറ്റ് വിദ്യാർത്ഥികൾ എന്നിവർ പരിപാടികളിൽക്ക്  നേതൃത്വം നൽകി.






Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു