Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ ജല ബജറ്റ്



തീക്കോയി: സംസ്ഥാന ഗവൺമെന്റിന്റെ നവകേരളം കർമ്മ പദ്ധതി പ്രകാരം തീക്കോയി ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് തയ്യാറാക്കുന്നതിനുള്ള രൂപരേഖയായി. ജലസുരക്ഷയിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും സംബന്ധിച്ച് തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്.  


ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കൃഷിക്കും കുടിവെള്ളത്തിനും വിനോദസഞ്ചാരത്തിനും വ്യവസായത്തിനും ആവശ്യമായ ജലത്തിന്റെ ഉപയോഗം കണക്കാക്കുന്നതിനും വിവിധ വകുപ്പുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ബജറ്റ് തയ്യാറാക്കുന്നതിനും  തീരുമാനിച്ചു.



ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെസി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി.എസ്, അമ്മിണി തോമസ്, നജീമ പരികൊച്ച്, സെക്രട്ടറി ആർ സുമ ഭായ് അമ്മ, ജലനിധി പ്രോജക്ട് കമ്മീഷണർ, ഗീത എസ് നായർ, ജോസ്മി ജോൺസൺ, ഹരിത കേരളം കോ- ഓഡിനേറ്റർ ശരത് ചന്ദ്രൻ, അപർണ്ണ എൻ  നായർ, വിഇഒ സൗമ്യ കെ വി, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്,  ജലനിധി ബി.ജി ഫെഡറേഷൻ ഭാരവാഹികൾ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.











Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
എന്താണ് ചിത്രവധക്കൂട്?
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"