Hot Posts

6/recent/ticker-posts

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഇടപെടലിൽ അപകട ഭീഷണിയായിരുന്ന വാകമരം മുറിച്ചു



അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ട് ഇടമല അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം മുറിച്ചുനീക്കി.കഴിഞ്ഞ ശനിയാഴ്ച( 04/03/2023) ആണ് അങ്കണവാടിക്ക്  ഭീഷണിയായ കൂറ്റൻ വാക മരം എംഎൽഎ സന്ദർശിച്ചത്.‍‍‍


പിറ്റേന്ന് ഞായറാഴ്ച മുതൽ വാഗമരം വെട്ടാൻ ആരംഭിച്ച എങ്കിലും  മൂന്നുദിവസത്തെ നീണ്ട ശ്രമങ്ങൾക്ക് ശേഷമാണ് നിലത്ത് വീഴിക്കാൻ സാധിച്ചത്. മാസങ്ങളോളം ചുവപ്പുനാടയിൽ കുരുങ്ങിയ നീണ്ട ജനകീയ ആവശ്യമാണ് ഇപ്പോൾ നടപ്പായത്.



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും, പൊതുമരാമത്ത് വകുപ്പും  ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ എല്ലാ സഹായവുമായി ഒന്നിച്ച് പരിശ്രമിച്ചു. അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം വെട്ടി നീക്കിയതിന്റെ ആശ്വാസത്തിലാണ് അങ്കണവാടിയിലെ  കുട്ടികളും രക്ഷിതാക്കളും.















Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
എന്താണ് ചിത്രവധക്കൂട്?
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"