Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ മിഴിതുറക്കുന്നത് 44 എ.​ഐ കാ​മ​റ​ക​ൾ




കോ​ട്ട​യം:  ജി​ല്ല​യി​ൽ ക​ൺ​തു​റ​ക്കു​ന്ന​ത്​ 44 ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ.​ഐ) കാ​മ​റ​ക​ൾ. പ​രി​ശോ​ധ​ന​ക്ക്​ ഈ ​മാ​സം 20 മു​ത​ൽ തു​ട​ക്ക​മി​ടാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ മാ​സ​ങ്ങ​ൾ​ക്കു ​മു​മ്പ്​ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ ജി​ല്ല​യി​ലും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​ത്. 




നി​ല​വി​ൽ ജി​ല്ല​യി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ളെ​ല്ലാം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു ​തു​ട​ങ്ങി​യി​ട്ടു​ണ്ട്. 20 മു​ത​ൽ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​കും വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ പി​ഴ നോ​ട്ടീ​സ്​ എ​ത്തി​ത്തു​ട​ങ്ങു​ക.


ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ലു​ട​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ.​ഐ) കാ​മ​റ​ക​ൾ ചി​ത്രം പ​ക​ർ​ത്തും. സൗ​രോ​ർ​ജം കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വൈ​ദ്യു​തി പ്ര​ശ്ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ല.




രാ​ത്രി​യി​ലും പ​ക​ലും ഒ​രു​പോ​ലെ ചി​ത്ര​ങ്ങ​ളെ​ടു​ക്കും. സീ​റ്റ്​ ബെ​ൽ​റ്റ്​ ഇ​ടാ​ത്ത​വ​രു​ടെ മു​ഖ​വും ന​മ്പ​ർ പ്ലേ​റ്റും ചി​ത്ര​ങ്ങ​ളി​ലു​ണ്ടാ​കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​സീ​റ്റി​ലി​രി​ക്കു​ന്ന​വ​ർ​ക്ക്​ ഹെ​ൽ​മ​റ്റി​ല്ലെ​ങ്കി​ൽ ഇ​തും പ​ക​ർ​ത്തും. നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​പ്പോ​ൾ​ത്ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സം​സ്ഥാ​ന ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് അ​യ​ക്കും.


നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ചി​ത്ര​വും പി​ഴ​യും ഉ​ൾ​പ്പെ​ടു​ന്ന നോ​ട്ടീ​സ് അ​വി​ടെ​നി​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​ത​ത് ജി​ല്ല ഓ​ഫി​സി​ലേ​ക്ക് അ​യ​ക്കും. തെ​ള്ള​ക​ത്താ​ണ്​ കോ​ട്ട​യ​ത്തെ ജി​ല്ല ഓ​ഫി​സ്. ഇ​വി​ടെ​നി​ന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ത​പാ​ൽ​വ​ഴി നോ​ട്ടീ​സ് ല​ഭി​ക്കും. പി​ഴ ഓ​ൺ​ലൈ​ൻ വ​ഴി അ​ട​ക്ക​ണം. 

അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും പി​ഴ അ​ട​ക്കാ​മെ​ന്ന്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഒ​മ്പ​ത്​ മാ​സ​ത്തി​ന്​ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ ഒ​ഴി​കെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഹെ​ൽ​മ​റ്റ്​ നി​ർ​ബ​ന്ധ​മെ​ന്നാ​ണ്​ കേ​ന്ദ്ര​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​യെ​ങ്കി​ലും നി​ല​വി​ൽ നാ​ലു​വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മ​തി​യെ​ന്നാ​ണ്​ നി​ർ​ദേ​ശം.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും