Hot Posts

6/recent/ticker-posts

എല്ലാം ആദായ വിൽപ്പനയ്ക്ക്! ഓരോന്ന് എടുക്കട്ടേ? തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്




തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി കേരള പൊലീസിന്‍റെ ഫെയ്സ്ബുക് പോസ്റ്റ്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍സിഡി ടിവികൾ, വാഷിങ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാര വിലയ്ക്ക് ഓൺലൈൻ വിൽപനയ്ക്കും വച്ചിരിക്കുന്ന ഓഫറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ആ കെണിയില്‍ ചാടരുതെന്നുമാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. 




ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ‘Fans’ അല്ലെങ്കിൽ ‘Club’ എന്ന രീതിയിലായിരിക്കും ഇവരുടെ സമൂഹമാധ്യമ പേജുകൾ. ഓൺലൈൻ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ. 


ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യുന്നവരെ മത്സരത്തിൽ തിരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം നൽകുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു– പൊലീസ് അറിയിച്ചു.




വിശ്വാസം നേടിയെടുക്കന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷേ ആ കമ്പനി അൻപത്‌ വർഷം പോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത. ദയവായി ഇത്തരം ഓഫറുകളിൽ പോയി തലവച്ചുകൊടുക്കാതിരിക്കണമെന്നും ഒപ്പം വിവരം പങ്കുവെയ്ക്കണമെന്നുമാണ് പൊലീസിന്‍റെ അറിയിപ്പ്.


Reactions

Post a Comment

0 Comments

MORE STORIES

തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
ഈരാറ്റുപേട്ട വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിന്തുടർന്ന് പിടികൂടി യുവാക്കൾ. സംഘർഷാവസ്ഥ!
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
ഹൃദയസ്പർശിയായി "ദ് ലൈഫ് ഓഫ് എ സോൾജിയർ" സെന്റ് തോമസ് കോളേജിൽ
ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നറിയില്ല !!! വായടപ്പിച്ച് അഭിരാമി സുരേഷ്
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം, അസ്വസ്ഥമേഖലയാക്കുവാൻ പാടില്ല: പ്രൊഫ. ലോപ്പസ് മാത്യു
ഈരാറ്റുപേട്ട നൈനാർ പള്ളി ഇമാം കെ എച്ച് മുഹമ്മദ് ഇസ്മായിൽ മൗലവി (72) അന്തരിച്ചു
പൂഞ്ഞാർ പള്ളിയിലെ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കത്തോലിക്കാ കോൺഗ്രസ്
കോവിഡ് സിനിമയാകുന്നു
 പുല്‍വാമയില്‍ കാര്‍ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി