Hot Posts

6/recent/ticker-posts

ജൽ ജീവൻ മിഷൻ ലോക ജലദിനാഘോഷം; മത്സരവിജയകൾക്ക് സമ്മാനദാനം നടത്തി




തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ലോക ജലദിനാഘോഷത്തോടനുബന്ധിച്ച്  സ്കൂൾ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികൾ ആയിട്ടുള്ള കുട്ടികൾക്ക് സമ്മാനദാനം നടത്തി. 50 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ വിജയികളായിരുന്നു. 



ജൽ ജീവൻ മിഷൻ ഐ.ഇ.സി പ്ലാൻ അനുസരിച്ച് പദ്ധതി നിർവഹണ സഹായ ഏജൻസിയായ കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജലം എന്ന അമൂല്യ സമ്പത്തിലെ കുറിച്ച് വ്യക്തമായതും ശാസ്ത്രീയമായതുമായ ധാരണ വിദ്യാർത്ഥികൾക്കിടയിൽ ലഭിക്കുന്നതിനുവേണ്ടിയാണ് സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചത്. 


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പ്രസിഡന്റ് കെ സി ജെയിംസ് കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു. സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ മാളു ബി മുരുകൻ, നജീമ പരികൊച്ച്, കാർഡ് ടീം ലീഡർ ജീന ജോസ്, എബിൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.







Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ