Hot Posts

6/recent/ticker-posts

തണൽമരം വെട്ടിയിട്ട് പൂച്ചയെ കെട്ടിത്തൂക്കി ഫുട്പാത്തിലെ കാൽനട യാത്ര തടസ്സപ്പെടുത്തി സാമൂഹ്യവിരുദ്ധർ




കടപ്പാട്ടൂർ പന്ത്രണ്ടാം മൈൽ ബൈപ്പാസ് റോഡിൽ കടപ്പാട്ടൂർ പാലം ജംഗ്ഷനിലാണ് സംഭവം.പുലർച്ചെ നടക്കാനിറങ്ങിയ യാത്രക്കാരാണ് സംഭവം ആദ്യം കാണുന്നത്. ഓട്ടോ സ്റ്റാൻഡിന് സമീപം കടപ്പാട്ടൂർ  ക്ഷേത്രത്തിന്റെ പറമ്പിൽ നട്ടുവളർത്തിയിരുന്നു മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷത്തൈകളും ഇവർ നശിപ്പിച്ചു.




നാളുകളായി ഇവിടെ പാർക്ക് ചെയ്യുന്ന ഓട്ടോ  ഡ്രൈവർമാരിൽ ചിലർ പുലർച്ചെ മുതൽ മദ്യലഹരിയിലാണ്. മദ്യലഹരിയിൽ  കാൽനടയാത്രക്കാരെയും വിദ്യാർത്ഥികളെയും അസഭ്യം പറയുന്നത് നിത്യസംഭവമാണെന്നും പരാതിയുണ്ട്.



ഓട്ടോ സ്റ്റാൻഡിനു  സമീപം പാർക്ക് ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ  സ്കൂൾ ബസ്സിലെ ജീവനക്കാരെ പലപ്പോഴും ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. രാത്രികാലങ്ങളിൽ സമീപത്തെ കടത്തിണ്ണകളും ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളും ഇവരുടെ വിഹാര കേന്ദ്രമാണ്.


ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് പുലർച്ചെ മുതൽ മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ  വ്യാപാരവും നടക്കുന്നതായി നാട്ടുകാർ പറയുന്നു.




Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ