Hot Posts

6/recent/ticker-posts

ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ രണ്ടായി പിരിഞ്ഞ് കെ.എസ്.ആര്‍.ടി.സിയും സ്വിഫ്റ്റും, ബുക്കിം​ഗിൽ ഇടിവ്




ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് കെ.എസ്.ആര്‍.ടി.സി.ക്കും സ്വിഫ്റ്റിനും പ്രത്യേക വെബ്സൈറ്റുകള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബുക്കിങ്ങില്‍ വന്‍ ഇടിവ്. 


വേനലവധിക്കാലത്ത് ബുക്കിങ് സംവിധാനം മാറ്റിയതും പഴയ വെബ്സൈറ്റില്‍ ലഭിക്കുന്ന ബുക്കിങ്ങുകള്‍ പുതിയതിലേക്ക് കൈമാറുന്നതില്‍ ഐ.ടി. വിഭാഗത്തിന് സംഭവിച്ച പാളിച്ചയുമാണ് വരുമാനനഷ്ടത്തിന് ഇടയാക്കുന്നത്. രണ്ടാഴ്ചയായി ബുക്കിങ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.


കെ.എസ്.ആര്‍.ടി.സി. ഉടമസ്ഥതയിലുള്ള വെബ്സൈറ്റിലാണ് ഏപ്രില്‍വരെ സ്വിഫ്റ്റിന്റെ ബുക്കിങ്ങും സ്വീകരിച്ചിരുന്നത്. സ്വിഫ്റ്റിനുവേണ്ടി പുതിയ മേല്‍വിലാസം ഒരുക്കി ബുക്കിങ് മാറ്റിയപ്പോള്‍ യാത്രക്കാരെ അറിയിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പാളി.




സ്വിഫ്റ്റ് ബസുകളില്‍ ഇപ്പോഴും പഴയമേല്‍വിലാസവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പഴയ വെബ്സൈറ്റാണ് പരിചിതം.

സ്വിഫ്റ്റിന് പ്രത്യേകം ബുക്കുചെയ്യണമെന്ന സന്ദേശം ഈ പേജില്‍ തെളിയുന്നുണ്ടെങ്കിലും ഫലപ്രദമല്ല. തിരച്ചില്‍ നടത്തുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ മാത്രമാണ് കാണിക്കുന്നത്. 

ഇതിനൊപ്പം സ്വിഫ്റ്റ് ബസുകളുടെ പുതിയ വെബ്സൈറ്റിലേക്ക് ലിങ്ക് കൊടുത്തിരുന്നെങ്കില്‍ ബുക്കിങ് നഷ്ടമാകില്ലായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പഴയ വെബ്സൈറ്റില്‍വരുന്ന തിരയലുകള്‍ പുതിയ വെബ്സൈറ്റിലേക്ക് തിരിച്ചുവിടുകയാണ് പതിവ്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ