Hot Posts

6/recent/ticker-posts

വ്യാജ വാർത്ത പങ്കുവച്ചതിൽ മാപ്പ് പറഞ്ഞ് അജു വർഗീസ്



സിനിമാ–സീരിയൽ താരം ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാർത്ത പങ്കുവച്ചതിൽ മാപ്പ് പറഞ്ഞ് അജു വർഗീസ്. തീർത്തും തെറ്റായൊരു വാർത്ത പങ്കുവച്ചതിൽ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി മാപ്പ് പറയുന്നുവെന്ന് അജു സമൂഹമാധ്യമത്തിൽ കുറിച്ചു. 



സമൂഹമാധ്യമങ്ങളിലെ ഒരു വാർത്ത കണ്ട് വിശ്വസിച്ചതാണ് തനിക്കു പറ്റിയ അബദ്ധമെന്നും അജു പറഞ്ഞു. ഇന്നു രാവിലെ മുതലാണ് ടി.എസ്. രാജു അന്തരിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. അജു വർഗീസ് ഉൾപ്പടെയുള്ള താരങ്ങൾ അനുശോചനക്കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.




ടി.എസ്. രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. ‘‘എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. വേദനിച്ചപ്പോൾ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതിൽ ഏറെ സന്തോഷമുണ്ട്. 


വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. സാറിനെക്കുറിച്ച് വിശദമായൊരു അനുശോചനക്കുറിപ്പ് ഫെയ്സ്ബുക്കിൽ കണ്ടതുകൊണ്ടാണ് വിശ്വസിച്ചുപോയത്. ദ് ഷോ മസ്റ്റ് ഗോ ഓൺ എന്ന സാറിന്റെ ലൈൻ ജീവിതത്തിൽ പിന്തുടരുന്ന ആളാണ്.


ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അത് കാണുന്നത്. ഇന്നെനിക്ക് 38 വയസ്സായി. ആ വാർത്ത കണ്ട് പെട്ടന്നു വന്ന വിഷമത്തിൽ എഴുതിപ്പോയി. അങ്ങയുടെ കാലിൽ തൊട്ട് ക്ഷമ ചോദിക്കുന്നു. ഇനിയും ഇത്തരം വാർത്തകൾ ആവർത്തിക്കും. 






സോഷ്യൽമീഡിയയെ നമ്മൾ ഒരുപാട് വിശ്വസിക്കുന്നു, അത് സ്വാധീനിക്കുന്നുമുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ അതിൽ നോക്കി, ഏതെങ്കിലും വാർത്ത കാണുമ്പോൾ പെട്ടന്നു തന്നെ നമ്മൾ വിശ്വസിച്ചുപോകുന്നു. ഇവിടെ എനിക്ക് സംഭവിച്ചത്, അദ്ദേഹത്തെക്കുറിച്ചുള്ള ആധികാരികമായ അനുശോചന വാർത്ത വായിച്ചു. അങ്ങനെ ഒരു അബദ്ധം കാണിച്ചു. വലിയൊരു തെറ്റാണ് ചെയ്തത്’’.- അജു വര്‍ഗീസ് പറഞ്ഞു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം