Hot Posts

6/recent/ticker-posts

ഓടുന്ന ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ് അപകടം



മലപ്പുറം: കല്ലിങ്ങാമ്പറമ്പ് എംഎസ്എംഎസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് വളയന്നൂരിലായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
 


സ്കൂൾ വിട്ടശേഷം വിദ്യാർഥികളുമായി പോകുമ്പോഴാണ് അപകടമുണ്ടായത്. വളവു തിരിയുന്നതിനിടെ ബസിന്റെ പിന്നിലെ വാതിൽ തുറന്ന് വിദ്യാർഥി തെറിച്ചു വീഴുകയായിരുന്നു. വിദ്യാർഥി വീണതറിയാതെ ബസ് മുന്നോട്ട് നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.



ബസിന്റെ പിന്നാലെ കാർ ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും, തെറിച്ചുവീണത് റോഡിന്റെ അരികിലേക്കായതിനാൽ ചെറിയ പരുക്കുകളോടെ വിദ്യാർഥി രക്ഷപെട്ടു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.


ഓടുന്ന ബസിന്റെ ഡോർ തുറന്നത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ വാതിൽ തുറന്ന് പുറത്തു വീണതാണെന്നാണ് പ്രാഥമിക നിഗമനം. 



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ