തിരുവനന്തപുരം 4362 പേർ. പത്തനംതിട്ട (1177), ആലപ്പുഴ (1288), കോട്ടയം (2194), ഇടുക്കി (1483), എറണാകുളം (1889), തൃശൂർ (3995), പാലക്കാട് (1007), മലപ്പുറം (545), കോഴിക്കോട് (1550), വയനാട് (1146), കണ്ണൂർ (2437), കാസർകോട് (1040) എന്നിങ്ങനെയാണ് ഇന്നലെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നിയമലംഘനത്തിന് ക്യാമറയിൽപെട്ടവർ.
രാവിലെ ഒൻപതിന് ആദ്യം കുടുങ്ങിയത് തിരുവനന്തപുരം നഗരത്തിലെ 3 പേരാണ്. 2 ബൈക്കുകളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിനും കാറിൽ സീറ്റ് ബെൽറ്റ് ഇടാത്തതിനുമാണ് ആദ്യ പിഴയീടാക്കിയത്. 3ന് 1.93 ലക്ഷമായിരുന്നു ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങൾ.
ഇന്നലെ (ജൂൺ5) ക്യാമറ കണ്ടെത്തിയവർക്ക് പിഴയുടെ ചെലാൻ അയയ്ക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടു. ഇതുവരെ ബോധവൽക്കരണ നോട്ടിസ് ആണ് നിയമലംഘനം നടത്തിയവർക്ക് അയച്ചത്. ആദ്യമായി ചെലാൻ അയച്ചപ്പോഴാണ് സോഫ്റ്റ്‌വെയറിലെ പിഴവ് നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) അധികൃതരുടെ ശ്രദ്ധയിൽ വന്നത്. വൈകിട്ടോടെ പരിഹരിച്ചു.
എന്നാൽ, നിയമലംഘനം നടത്തിയത് കൺട്രോൾ റൂമിൽ സ്ഥിരീകരിച്ച് വാഹന ഉടമയ്ക്ക് എസ്എംഎസ് അയയ്ക്കുന്നത് ഇന്നലെ തുടങ്ങിയില്ല. എസ്എംഎസ് അയയ്ക്കുന്ന രീതി എന്താണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) അറിയിച്ച് അനുമതി വാങ്ങുന്ന നടപടികളിലെ താമസം മൂലമാണിത്. ഇന്ന്(ജൂൺ6) മുതൽ എസ്എംഎസ് അയയ്ക്കും.