Hot Posts

6/recent/ticker-posts

പാലാ സബ് ജയിലിൽ കൃഷിത്തോട്ടം ഒരുക്കി





പാലാ: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി പാലാ സബ്ജയിലിൽ അന്തേവാസികളുടെ സഹായത്തോടെ കൃഷിത്തോട്ടം ഒരുക്കിയിരിക്കുകയാണ് ജയിൽ അധികൃതർ. ജയിലിന് പിന്നിലുള്ള 15 സെൻറ് സ്ഥലത്ത് നിന്നിരുന്ന പഴയ കെട്ടിടം പൊളിച്ച സ്ഥലത്താണ് കൃഷിയിടം നിർമ്മിച്ചിരിക്കുന്നത്. 


കൃഷിയിടത്തിനൊപ്പം പക്ഷി സങ്കേതവും ഒരുക്കിയിട്ടുണ്ട്. ജയിലിലെ ഭക്ഷണ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് വളമാക്കിയാണ് കൃഷിയുടെ പരിപാലനം. പ്ലാവ് തേക്ക് മഹാഗണി എന്നിവയാണ് മരം ഇനത്തിൽ നട്ടിരിക്കുന്നത്. 


പത്തോളം ഇനം പച്ചക്കറി തൈകളും കൃഷിയിടത്തിൽ ഗ്രോബാഗുകളിൽ ക്രമീകരിച്ചിട്ടുണ്ട്.  കൃഷിയിടത്തിൽ നടന്ന മരം നടീലിന്റെ ഉദ്ഘാടനം എംഎൽഎ മാണി സികാപ്പൻ നിർവഹിച്ചു. 



ചടങ്ങിൽ പാല കുടുംബ കോടതി ജഡ്ജ് ഇ. ആയൂബ് ഖാൻ മുഖ്യ അതിഥിയായി പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, കൗൺസിലർ ബിനു പുളിക്കണ്ടം, ബിജി ജോജോ എന്നിവർ പങ്കെടുത്തു. 


തുടർന്ന് നടന്ന പച്ചക്കറിത്തൈ നടീൽ ഉദ്ഘാടനം പാല ആർഡിയോ രാജേന്ദ്ര ബാബു നിർവഹിച്ചു. മരിയസദനം സന്തോഷ് കൗൺസിലർമാരായ ലിസി കുട്ടി മാത്യു  തോമസ് പീറ്റർ ബൈജു കൊല്ലംപറമ്പിൽ എൽ ഡി എഫ് നേതാക്കളായ ബാബു കെ ജോർജ്, പി കെ ഷാജ കുമാർ, ഷാർളി മാത്യു ജയിൽ സൂപ്രണ്ട് സി. ഷാജി എന്നിവർ പങ്കെടുത്തു. കൃഷിസ്ഥലത്ത് തൈകൾ നടുവാനും കൃഷിസ്ഥലം കാണുവാനുമായി സംഘടന നേതാക്കളും സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.




Reactions

MORE STORIES

പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ