അരുവിത്തുറ സെൻറ് ജോർജ് സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "മാറുന്ന പരിസ്ഥിതിയും കുട്ടികളും' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ എബി ഇമ്മാനുവേൽ പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ് ആശംസകൾ അർപ്പിച്ചു. കുട്ടികളോടൊപ്പം സ്കൂൾ അങ്കണത്തിൽ മാവിൻതൈ നട്ട് യോഗം അവസാനിച്ചു.