Hot Posts

6/recent/ticker-posts

ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ പ്രവേശനോത്സവം വർണാഭമായി




മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഹിസ്റ്ററി വിഭാഗം മേധാവി ഡോ.ബീനാ പോൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ, ബിഷപ്പ് സെക്രട്ടറി റവ. മാക്സിൻ ജോൺ അദ്ധ്യക്ഷനായിരുന്നു.




മുൻ ഡി പി ഐ & സി എം എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ് മുഖ്യാതിഥിയായിരുന്നു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. നവാഗതർക്ക് ലയൺസ് ക്ലബ്ബ്  ഓഫ് അരുവിത്തുറ  ഉപഹാരമായി നൽകുന്ന  സ്കൂൾ ബാഗ് & കുട ഇവയുടെ സമർപ്പണം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അരുൺ കുളമ്പള്ളിൽ, സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറർ മാത്യു വെള്ളാപ്പാണി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.


സ്കൂളിന് പ്രൊഫ റോയ് തോമസ് കടപ്ലാക്കൽ 50000 രൂപയുടെ പ്രത്യേക വികസന ഫണ്ടും, യോഗാ ക്ലാസ്സ് പ്രോത്സാഹനമായി ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അരുൺ കുളമ്പള്ളി  10000 രൂപയുടെ പ്രത്യേക ധനസഹായവും നൽകി. ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ ബെസ്റ്റ് കോ-ഓർഡിനേറ്റർ അവാർഡ് ജേതാവ് 
 ഓ എസ് എ  ട്രഷററും  & ലയൺസ് ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്ററുമായ സിബി പ്ലാത്തോട്ടത്തിനെ പൊന്നാടയണിച്ച് ആദരിച്ചു. 




ഈസ്റ്റ് കേരള മഹായിടവക ട്രഷറർ റവ.പി.സി മാത്യുകുട്ടി അനുഗ്രഹ പ്രഭാഷണം നടത്തി. അതിഥികൾക്ക് ഉപഹാരമായി പച്ചക്കറിതൈകൾ സമ്മാനിച്ചു.മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ  വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, വാർഡ് മെമ്പർ, ഡെൻസി ബിജു ,ഒഎസ്എ പ്രസിഡന്റ്
സണ്ണി വടക്കേ മുളഞ്ഞനാൽ,  ഓ എസ് എ സെക്രട്ടറിയും  വാർഡ് മെമ്പറുമായ  റ്റി. ജെ ബെഞ്ചമിൻ, ഓഎസ്എ വൈസ് പ്രസിഡന്റ് ദീപാമോൾ ജോർജ്, പി ടി എ പ്രസിഡൻ്റ് സുനിൽ ജോർജ്ജ്, എം പി ടി എ പ്രസിഡൻ്റ് സിനി ടോമി, ബേക്കർ ഡേൽ  ചർച്ച് വാർഡൻമാരായ ജോർജ്ജ് കുട്ടി പി.ജെ, ജോസഫ് ചാക്കോ,എന്നിവർ ആശംസകൾ അർപ്പിച്ചു.


ഹെഡ്മിസ്ട്രസ്, മിനിമോൾ ഡാനിയേൽ, സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജ്ജ്, റിബേക്ക എംഐ, എന്നിവർ നേതൃത്വം നൽകി.





Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്