Hot Posts

6/recent/ticker-posts

മണിപ്പൂർ നരവേട്ടയ്ക്കും ന്യൂനപക്ഷ പീഡനത്തിനും എതിരെ ഐക്യദാർഢ്യ സദസ്സ്



കോട്ടയം: മണിപ്പൂരിൽ നടക്കുന്ന നരവേട്ടക്കും ആരാധന സ്വാതന്ത്ര്യ നിഷേധത്തിനും എതിരെ കേരള കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നാളെ (വെള്ളിയാഴ്ച) രാവിലെ 10.30 ന് ഐക്യദാർഢ്യ സദസ്സ് നടക്കും. 



കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.


പാലാ രൂപതാ പ്രോട്ടോ സിഞ്ചുലൂസ് മോൺ. ഡോ.ജോസഫ് തടത്തിൽ,
സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, തിരുനക്കര പുത്തൻപള്ളി ഇമാം കെ എം താഹ മൗലവി, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്, സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, ചീഫ് കോർഡിനേറ്റർ ടി യു കുരുവിള, ഡെപ്യൂട്ടി ചെയർമാൻമാരായ കെ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ വൈസ് ചെയർമാൻമാരായ ഇ ജെ.ആഗസ്തി, പ്രൊഫ: ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിക്കുമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല ഓഫീസ് ചാർജ് സെക്രട്ടറി ജയിസൺ ജോസഫ് അറിയിച്ചു.





Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ