Hot Posts

6/recent/ticker-posts

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് ചോര കുടിച്ച് ഭര്‍ത്താവിന്റെ പ്രതികാരം




ചിക്കബെല്ലാപുര്‍: ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭര്‍ത്താവ്. കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ലാണ് വിചിത്ര സംഭവം. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. ഗുരുതരമായി പരുക്കേറ്റ മാരേഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.




വിജയ് ചോര കുടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. സുഹൃത്തായ മാരേഷും വിജയുടെ ഭാര്യയും തമ്മിലുള്ള പ്രണയമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 



പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടര്‍ന്നതോടെയാണ് സുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാന്‍ ഇയാള്‍ തീരുമാനിച്ചത്.


ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പിന്നീട് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മാരേഷിന്റെ കഴുത്തുമുറിച്ചു. പുറത്തേക്കൊഴുകിയ ചോര ഇയാള്‍ നക്കി കുടിക്കുന്നതും പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. 



Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ